തിരുവനന്തപുരം: ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ സ്വത്ത് വിവരം തേടി. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി കത്തു നൽകി. കഴിഞ്ഞ ദിവസങ്ങളിൽ സി.എം രവീന്ദ്രനുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
രജിസ്ട്രേഷൻ വകുപ്പ് അതാത് ജില്ലാ രജിസ്ട്രേഷൻ ഓഫീസുകളിലേക്ക് വിവരം കൈമാറും. അവിടെ നിന്നാണ് വിവരങ്ങൾ ഇഡിക്ക് നൽകുക. അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രവീന്ദ്രനെതിരായ നീക്കമെന്നാണ് സൂചന.
അതേസമയം, സി.എം രവീന്ദ്രനെ ഇഡി ഇതുവരെ ചോദ്യം ചെയ്യാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും ആദ്യത്തെ തവണ കോവിഡിനെ തുടർന്നും പിന്നീട് കോവിഡാനന്തര ശാരീരിക അസ്വസ്ഥതകളെ തുടർന്നും രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.