X
    Categories: indiaNews

ഭീതി സൃഷ്ടിക്കരുതെന്ന് ഇ.ഡിയോട് സുപ്രീംകോടതി

കേന്ദ്രസാമ്പത്തികകുറ്റാമന്വേഷണ ഏജന്‍സിയായ ഇ.ഡി സര്‍ക്കാരുകളെയും ഉദ്യോഗസ്ഥരെയും ഭീതിപ്പെടുത്തരുതെന്ന് സുപ്രീംകോടതി. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് കോടതി ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഓര്‍മിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് സര്‍ക്കാരിന്റെ പരാതി. നിരവധി വ്യക്തികള്‍ നല്‍കിയ പരാതിയില്‍ കക്ഷിചേരുകയായിരുന്നു സര്‍ക്കാര്‍. നേരത്തെ രാജ്യത്തെ പ്രതിപക്ഷകക്ഷികളൊന്നടങ്കം സുപ്രീംകോടതിയെ ഇക്കാര്യത്തില്‍ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Chandrika Web: