ചെന്നൈ: മുസ്ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.
രാമനാഥപുരത്തെ എം.പിയായ നവാസ് ഖനി ഇത്തവണയും ഇവിടെ മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമനാഥപുരത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നവാസ് ഖനിയുമായി ബന്ധമുള്ള കമ്പനിയില്‍ റെയ്ഡ് നടക്കുന്നത്. എസ്.ടി കൊറിയറിന്റെ ഹെഡ് ഓഫീസ് ഉള്‍പ്പെടെ 10 സ്ഥലങ്ങളിലാണ് റെയ്ഡ്.
കേന്ദ്രത്തിന്റെ കളിപ്പാവകളായി മാറിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് എന്ന പരാതി രാജ്യത്താകെ നിലിനില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനീതികള്‍ ചൂണ്ടിക്കാട്ടുന്നവരെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുകയും റെയ്ഡ് മറ്റും നടത്തി പേടിപ്പിക്കാന്‍ നോക്കുകയും ചെയ്യുന്ന രീതിക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ഇ.ഡി കേന്ദ്ര സര്‍ക്കാറിന്റെ ടൂള്‍ ആണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇത്തരം നടപടികള്‍.