നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് അന്വേഷണം തുടങ്ങി. സ്‌പേസ് പാര്‍ക്ക് മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. ഇന്നലെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സന്തോഷ് കുറുപ്പിനെ ചോദ്യം ചെയ്തത്.
ഇന്നും സന്തോഷ് ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചശേഷമാണ് സ്വപ്‌ന കേരള സര്‍ക്കാരിന് കീഴിലെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ ഓപ്പറേഷന്‍ മാനേജര്‍ എന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.