X

പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ പേയ്‌മെന്റായ പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്. എന്നാൽ വാർത്ത നിഷേധിച്ചു പേയ്ടിഎം അധികൃതർ രംഗത്തെത്തി.

പേയ്‌മെന്റ് ബാങ്കിന്റെ മറവില്‍ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതും കള്ളപ്പണം വെളുപ്പിച്ചുവെന്നതുമാണ് പേടിഎം നേരിടുന്ന ആരോപണം. ഫെമ ലംഘനങ്ങളില്‍ പേടിഎം പേയ്‌മെന്റ് ബാങ്കും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിസർവ് ബാങ്ക് നടപടികളെ തുടർന്നു സംശയനിഴലിലായ പേയ്ടിഎമ്മിന് എതിരെയുള്ള പുതിയ നടപടി അധികൃതർക്ക് തലവേദനയാകും. ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎമ്മിനു എതിരായി സ്വീകരിച്ച നടപടികൾ തിരുത്തില്ലെന്നു ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ രംഗത്തെത്തിയിരുന്നു.

webdesk14: