തമിഴ്‌നാട് വൈദ്യുത എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണിത്. മന്ത്രിയുടെ വസതിയിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും ജന്മദേശം ആയ കാരൂരിലുമടക്കമാണ് പരിശോധന നടന്നത്.റെയ്ഡിന്റെ ഭാഗമായി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഇഡി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സഹോദരന്റെ വസതിയിലും ഇഡി പരിശോധനയ്ക്ക് എത്തി.
അതേസമയം സെക്രട്ടറിയേറ്റില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തിന് ഒപ്പമുള്ള സിആര്‍പിഎഫ് സംഘത്തെ തമിഴ്‌നാട് പൊലീസ് തടഞ്ഞുവെച്ചു. ഇഡി ഉദ്യോഗസ്ഥരെ മാത്രമാണ് അകത്ത് കയറ്റിയത്. നാലു മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയില്‍ കാര്യമായി ഒന്നും പിടിച്ചെടുത്തില്ല എന്നാണ് പ്രാഥമിക നിയമനം. റെയ്ഡിനെ അപലപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി.