X

പാലിയേക്കര ടോള്‍ കമ്പനിയുടെ 125 കോടി നിക്ഷേപം ഇ.ഡി മരവിപ്പിച്ചു

പാലിയേക്കര ടോള്‍ കമ്പനിയായ ജി.ഐ.പി.എല്ലിന്റെ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.

സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇ.ഡി നടപടി.സി.ബി.ഐ നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഇഡി കേസെടുത്തത്. റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകളും ഇഡി കണ്ടെത്തിയിരുന്നു.

ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങി ദേശീയ പാത അതോറിറ്റിയെ പറ്റിച്ചുവെന്നും ടോള്‍ പിരിക്കുന്ന പണം കമ്പനി മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെന്നാണും ഇ.ഡി കണ്ടെത്തി. പന്ത്രണ്ടോളം ബസ്‌ബേകള്‍ കൃത്യമായി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം ഉള്‍പ്പെടെ മരവിപ്പിച്ചത്.

webdesk13: