ന്യൂഡല്‍ഹി: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹത്രാസ് പ്രതിഷേധത്തനായി നൂറു കോടി രൂപ ഒഴുക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇഡി വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഹത്രാസ് പെണ്‍കുട്ടിയെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മി അക്കമുള്ള സംഘടനകള്‍ ശ്രമിക്കുന്ന എന്ന മുന്‍ യുപി ഡിജിപി ബ്രിജ് ലാലിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തില്‍ ഇഡിയുടെ വിശദീകരണം വരുന്നത്. ഹത്രാസ് സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനും അതിലുണ്ട്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഹത്രാസ് പ്രതിഷേധങ്ങള്‍ക്കായി നൂറു കോടി രൂപ ഒഴുക്കിയെന്നും യുപി എസ് സി-എസ്ടി കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന ബ്രിജ് ലാല്‍ ആരോപിച്ചിരുന്നു.