X

കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ടു സ്വീകരിച്ചു; കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

കൊച്ചി: കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ടു സ്വീകരിച്ച കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). കിഫ്ബി സിഇഒ, ഡപ്യൂട്ടി സിഇഒ എന്നിവരെ ചോദ്യം ചെയ്യും. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് നടന്നത് ബോധ്യമായ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്.

മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി റിസര്‍വ് ബാങ്കിനോട് ആരാഞ്ഞിരുന്നു. ഇത് വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന വിവരവും അന്വേഷണ പരിധിയില്‍ വരും. കിഫ്ബിക്കു വേണ്ടി മസാലബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്തി വിവരങ്ങള്‍ തുടങ്ങിയവയും അന്വേഷിക്കുന്നുണ്ട്.

 

Test User: