X

ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം ഉയര്‍ന്നു

ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ മുന്‍ നിരയിലെയും രണ്ടാംനിരയിലെയും ഓഹരികള്‍ സ്വന്തമാക്കാന്‍ മത്സരിച്ചത് നേട്ടത്തിന് വഴിതെളിച്ചു. ബോംബെസെന്‍സെക്‌സ് 424 പോയിന്റും നിഫ്റ്റി 192 പോയിന്റും കഴിഞ്ഞവാരം ഉയര്‍ന്നു. സ്റ്റീല്‍ വിഭാഗം ഓഹരികളാണ് പിന്നിട്ടവാരം ഏറെ തിളങ്ങിയത്. മെറ്റല്‍ ഇന്‍ഡക്‌സ് പത്ത് ശതമാനം ഉയര്‍ന്നു. ആഗോള വിപണിയില്‍ ലോഹങ്ങള്‍ക്ക് ഡിമാന്റ് ഉയര്‍ന്നത് ഈ വിഭാഗം ഓഹരികളിലെ വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തി.
മെറ്റല്‍ ഇന്‍ഡക്‌സ് പോയവാരം ഏറെ തിളങ്ങി. മുന്‍ നിരസ്റ്റീല്‍ ഓഹരിയായ ടാറ്റാസ്റ്റീല്‍ 11 ശതമാനം കുതിച്ചു. ബജറ്റ് പ്രഖ്യാപനവേളയെ അപേക്ഷിച്ച് ടാറ്റാസ്റ്റീല്‍ ഓഹരിവില 97 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച 81 രൂപയുടെ നേട്ടവുമായി ഓഹരിവില 1182 രൂപയിലാണ്. ഹിന്‍ഡാല്‍ക്കോ 401, സെയില്‍ 144, ജെഎസ് ഡബ്ലയൂ 756 രൂപയിലുമാണ് വാരാന്ത്യം. മുന്‍ നിര ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം തുടരുന്നു.
ബോംബെസെന്‍സെക്‌സ് 48,782 പോയിന്റില്‍ നിന്ന് 48,356 ലേക്ക് ഇടിഞ്ഞാണ് ഓപ്പണ്‍ ചെയ്ത്. ആദ്യദിനത്തിലെ വില്‍പ്പനസമ്മര്‍ത്തില്‍ 48,028 വരെ സൂചിക ഇടിഞ്ഞത് കണ്ട് ആഭ്യന്തരഫണ്ടുകള്‍ വിപണിയില്‍ സജീവമായതോടെ ബിഎസ് ഇ സൂചിക 49,417 വരെ കയറി, വാരാന്ത്യം 49,206 ല്‍ ക്ലോസിങ് നടന്നു. ഈവാരം 48,350 ലെ സപ്പോര്‍ട്ട് നിലനിര്‍ത്താന്‍ സെന്‍സെക്‌സിനായാല്‍ 49,739 50,272 പോയിന്റിലേക്കും മുന്നേറാം. അതേസമയം പ്രതികൂലവാര്‍ത്തകള്‍ വിപണിക്ക് മേല്‍ സമ്മര്‍ദ്ദം ഉളവാക്കിയാല്‍ വിപണി 48,350 ലെ താങ്ങ് തകര്‍ന്നാല്‍ 47,494 ലേക്ക് പരീക്ഷണം നടത്താം.

നിഫ്റ്റി സൂചികയില്‍ മൂന്നേറ്റം. താഴ്ന്ന റേഞ്ചില്‍ നിന്ന് സൂചിക400 പോയിന്റ് തിരിച്ചുവരവ് ആഘോഷിച്ചു. മുന്‍വാരത്തിലെ 14,631 പോയിന്റില്‍ നിന്ന് 14,416 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലുംപിന്നിട് 14,863 പോയിന്റ് വരെകയറി. വെള്ളിയാഴ്ച മാര്‍ക്കറ്റ് ക്ലോസിങ് നടക്കുമ്പോള്‍ നിഫ്റ്റി 14,823 പോയിന്റിലാണ്. നിഫ്റ്റിസൂചിക അതിന്റെ 50 ദിവസങ്ങളിലെ ശരാശരിയായ 14,800 ന് മുകളിലെത്തിയ സാഹചര്യത്തില്‍ ചാര്‍ട്ട് പ്രകാരം 15,20015,421 നെ സൂചിക ഉറ്റ് നോക്കാം. ഈവാരംപ്രതിരോധം 14,94815,150 പോയിന്റിലും താങ്ങ് 14,53814,253 പോയിന്റിലുമാണ്. വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ സൂപ്പര്‍ ട്രെന്റ് സെല്ലര്‍മാര്‍ക്ക് അനുകൂലമായി നീങ്ങുമ്പോള്‍ പാരാബോളിക്ക് എസ് ഏ ആര്‍ ബുള്ളിഷ് ട്രന്റിലാണ്.
കഴിഞ്ഞവാരം വിദേശധനകാര്യ സ്ഥാപനങ്ങള്‍ 6314 കോടിരൂപയുടെ ഓഹരികള്‍ വിറ്റു. ഈ അവസരത്തില്‍ ആഭ്യന്തരഫണ്ടുകള്‍ 3008 കോടിരൂപയു െട ഓഹരികള്‍ വാങ്ങി വിപണിക്ക് ശക്തമായ പിന്തുണ നല്‍കി.
മുന്‍ നിരയിലെപത്ത് കമ്പനികളില്‍ എട്ടിനും പിന്നിട്ടവാരം വിപണിമൂല്യത്തില്‍ 81,250കോടിരൂപയുടെ വര്‍ധന. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്,എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യ എന്നിവയുടെ വിപണി മൂല്യം കയറി. ആര്‍ഐഎല്‍,ഇന്‍ഫോസിസ് എന്നിവക്ക് തിരിച്ചടിനേരിട്ടു.
ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 74.05 ല്‍ നിന്ന് വിനിമയനിരക്ക് 73.26വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 73.30 ലാണ്.

Test User: