ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ രാജിക്ക് പിറകെ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ലയുടെ രാജിയാണ് മോദി സര്‍ക്കാറിന് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (ഇഎസി-പിഎം) നിന്നാണ് ബല്ലയുടെ രാജി. സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗമായിരുന്നു സുര്‍ജിത്ത് ബല്ല
ഡിസംബര്‍ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ് ഇത് സംബന്ധിച്ച് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗമായിരുന്നു സുര്‍ജിത്ത് ബല്ല. നീതി ആയോഗ് അംഗമായ ബിബേക് ഡിബ്രോയ് ആണ് കൗണ്‍സിലിന്റെ അദ്ധ്യക്ഷന്‍. പ്രമുഖ സാമ്പത്തിക വിദഗ്ധരായ രത്തിന്‍ റോയ്, അഷിമാ ഗോയല്‍, ഷാമിക രവി എന്നിവരാണ് മറ്റ് പാര്‍ട്ട് ടൈം അംഗങ്ങള്‍.