X

സാമ്പത്തിക സര്‍വേ: ഇന്ത്യയെക്കുറിച്ച് അഞ്ചു കാര്യങ്ങള്‍

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള രാജ്യത്തെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്‌സഭയുടെ മേശപ്പുറത്തുവെച്ചു. ഇന്ത്യയെ സംബന്ധിച്ച് സര്‍വേ റിപ്പോര്‍ട്ടിലുള്ള അഞ്ചു കാര്യങ്ങള്‍….
1. തൊഴില്‍ കുടിയേറ്റം
-ഒമ്പതു ദശലക്ഷം ആളുകള്‍ തൊഴില്‍ സംബന്ധിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതായി സൂചിപ്പിക്കുന്നു. റെയില്‍വെ പാസഞ്ചര്‍ ട്രാഫിക് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍

2. സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല
– സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള മുഖംതിരിഞ്ഞ സമീപനമാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളി. 40 ശതമാനം ദരിദ്ര ജനങ്ങളില്‍ 29 ശതമാനത്തിനു മാത്രമാണ് സര്‍ക്കാറിന്റെ സഹായധനമെത്തുന്നത്. മറ്റുള്ളവ അഴിമതിയില്‍ ഇല്ലാതാകുന്നു.

3. നികുതി
– ഇന്ത്യയില്‍ നൂറു വോട്ടര്‍മാരില്‍ ഏഴു പേര്‍ നികുതി ദായകരാണ്. ഇത് ജി-20 രാജ്യങ്ങളില്‍ 13 സ്ഥാനത്തേക്ക് ഉയരാന്‍ കാരണമായി.

4. വ്യാവസായിക വ്യവഹാരം ചൈനയേക്കാള്‍ കൂടുതല്‍
– ചൈനയേക്കാള്‍ കൂടുതല്‍ വ്യാവസായിക വ്യവഹാരം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര വ്യവസായവും വന്‍കിട രാജ്യങ്ങള്‍ക്കു സമാനമാണ്.

5. ക്രഡിറ്റ് റേറ്റിങ്
-ചൈനയുടെ ക്രഡിറ്റ് റേറ്റിങ് എ+ല്‍ നിന്ന് എഎ-ലേക്ക് മാറിയിരുന്നു. അതേസമയം ഇന്ത്യയുടേതാകട്ടെ ബിബിബി- ആയി തുടരുകയാണ്.

chandrika: