X

തന്റെ വ്യാജ ഒപ്പുവെച്ച് നാലര കോടി രൂപ തട്ടിയെടുത്തെന്ന് സെവാഗിന്റെ ഭാര്യ

ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് ഫയല്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. ബിസിനസ് പങ്കാളികള്‍ തന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു കമ്പനിയില്‍ നിന്ന് നാലര കോടി രൂപ തട്ടിയെടുത്തെന്നും എന്നാല്‍ ഇത് ഇവര്‍ തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും കാണിച്ചാണ് ആരതി കേസ് ഫയല്‍ ചെയ്തത്.

ഒരു മാസം മുമ്പാണ് ആരതി ഇതേ സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന് ശേഷം പൊലീസ് കഴിഞ്ഞ ദിവസം ബിസിനസ് പങ്കാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

web desk 1: