X
    Categories: indiaNews

സാമ്പത്തിക സംവരണം: സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കി കോണ്‍ഗ്രസ്

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം (ഇഡബ്ല്യൂഎസ്) ഏര്‍പ്പെടുത്തിയ നടപടി ശരിവെച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ 103ാം ഭേദഗതി ശരിവച്ചുകൊണ്ട് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല ത്രിവേദി, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2022 നവംബര്‍ 7ന് പുറപ്പെടുവിച്ച ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

പിന്നോക്ക വിഭാഗങ്ങളെ ഒഴിവാക്കിയതിന്റെ പേരില്‍ ഭേദഗതി ഒഴിവാക്കിയ മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെയും ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെയും നിലപാട് അംഗീകരിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു.
മുന്നാക്ക ജാതിക്കാര്‍ക്ക് മാത്രം ഇഡബ്ല്യുഎസിനു നല്‍കുന്ന 10% സംവരണം സമത്വ കോഡിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഹര്‍ജിയില്‍ പറഞ്ഞു. 10% എന്ന കണക്കിലേക്ക് വരാന്‍ എന്ത് യുക്തിയാണ് സ്വീകരിച്ചതെന്ന് വിധിയില്‍ പറയുന്നില്ല. ഭേദഗതി പാസാക്കുമ്പോഴുള്ള പാര്‍ലമെന്ററി ചര്‍ച്ചയോ ഭൂരിപക്ഷ വിധിന്യായങ്ങളോ നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Test User: