ഇസ്്ലാമാബാദ്: അന്താരാഷ്ട്ര നാണ്യ നിധി ധനസഹായത്തിനായി കര്‍ശന ഉപാധികള്‍ വെച്ചതോടെ വിലകയറ്റത്തില്‍ മുങ്ങി പാകിസ്താന്‍. പാല്‍, പച്ചക്കറി, മാംസം ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ബ്രോയിലര്‍ കോഴിയ്ക്ക് കിലോ 30-40 പാക് രൂപ വരെ കൂടി. ഇപ്പോള്‍ കിലോയ്ക്ക് 480-400 പാക് രൂപയ്ക്കാണ് രാജ്യത്ത് കോഴി ഇറച്ചി വില്‍ക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 620-650 പാക് രൂപയായിരുന്ന കോഴിയിറച്ചിയുടെ വില ഇപ്പോള്‍ 700-780 പാക് രൂപയായി വര്‍ധിച്ചു. രാജ്യത്ത് പാല്‍ വില ലിറ്ററിന് 190ല്‍ നിന്ന് 210 പാക് രൂപയായി വര്‍ധിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് സമ്പദ് വ്യവസ്ഥ തിരിച്ചു പിടിക്കുന്നതിനായി കോടികളുടെ സാമ്പത്തിക സഹായം ആവശ്യമാണ്. ഇതിന് വേണ്ടി അന്തരാഷ്ട്ര നാണ്യ നിധിയെ സമീപിച്ച പാകിസ്താന് മുമ്പില്‍ ധനസഹായത്തിനായി കര്‍ശന ഉപാധികള്‍ വക്കുകയായിരുന്നു.