X
    Categories: MoreViews

സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്ക് : മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിയുന്നു.

india

മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം 7.1 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചാ നിരക്ക് വീണ്ടും താഴോട്ടു പോകുന്നത് എന്നതാണ് ശ്രദ്ധേയം. നോട്ടുനിരോധനം, ചരക്കു സേവന നികുതി ജി.എസ്.ടി )തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം രാജ്യം മാന്ദ്യത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വളര്‍ച്ചാ നിരക്ക് പ്രവചനം. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വളര്‍ച്ച നിരക്ക് കൈവരിക്കുകയാണെന്ന അവകാശവാദം പൊളിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കാര്‍ഷിക മേഖലയാണ്. വെറും 2.1 ശതമാണ് വളര്‍ച്ചയാണ് ഈ വര്‍ഷം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതു 4.9 ശതമാനമായിരുന്നു. ഉത്പാദന മേഖല 7.9 ശതമാനത്തില്‍നിന്ന് 4.6 ശതമാനത്തിലേക്ക്്ചുരുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മൈനിങ്ക്വാറി മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 1.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 2.9 ശതമാനമായി വര്‍ധിക്കും.

പ്രധാനമായും കാര്‍ഷിക ഉത്പാദന മേഖലയിലെ തളര്‍ച്ചയാണ് സാമ്പത്തിക മേഖലയെ ഒരിക്കല്‍ കൂടി തളര്‍ത്തിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചതിലും കുറവാണ് സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ പുതിയ പ്രവചനം. ആര്‍.ബി.ഐ പ്രവചിച്ചിരുന്നത് 6.7 ശതമാനം വളര്‍ച്ചയായിരുന്നു.

വൈദ്യുതി, പാചകവാതകം, ജലവിതരണം തുടങ്ങിയ മേഖലയിലെ വളര്‍ച്ച 7.2ല്‍ നിന്ന് 7.5 ശതമാനമായി ഉയരും. നിര്‍മാണ മേഖലയിലും കുതിപ്പുണ്ടാകും 1.7ല്‍ നിന്ന് 3.6 ശതമാനം. ജി.എസ്.ടി ലഘൂകരിച്ച സാഹചര്യത്തില്‍ ഹോട്ടല്‍, വ്യാപാരം, ആശയവിനിമയം, വ്യാപാരം മേഖലയില്‍ ഏകദേശം ഒരു ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു. ഇവയിലെ വളര്‍ച്ച 7.8ല്‍ നിന്ന് 8.7 ശതമാനമാകും. റിയല്‍ എസ്‌റ്റേറ്റ് മേഖല 5.7ല്‍ നിന്ന് 7.3 ശതമാനമായി വര്‍ധിക്കും. പൊതുഭരണം, പ്രതിരോധം തുടങ്ങിയ മേഖളയിലെ വളര്‍ച്ച താഴോട്ടാണ്. ഇവ 11.3ല്‍ നിന്ന് 9.4ശതമാനമായി കുറയും.

പ്രവചനത്തിനു പിന്നാലെ തങ്ങളുടെ ഭീതി യാഥാര്‍ത്ഥ്യമായതായി കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യ വളര്‍ച്ച കൈവരിക്കുകയാണ് എന്ന മോദി സര്‍ക്കാറിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നതായി മുന്‍ ധനമന്ത്രി പി.ചിദംബരം പറഞ്ഞു.

chandrika: