X

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു. ഇതോടെ നിലവിലെ വന നിയമങ്ങള്‍ അട്ടിമറിക്കപ്പെടും.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ ശിപാര്‍ശ അനുസരിച്ചാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന സമഗ്രമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2000-ത്തിലെ വെസ്റ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റ് ഓഫ് എക്കോളജിക്കലി ഫ്രെജൈല്‍ ലാന്റ് ആക്റ്റ് പ്രകാരം പ്രവര്‍ത്തനരഹിതമായി കിടക്കുന്ന തോട്ടങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി മാറും. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വ്യാപകമായ മരംമുറിക്ക് കാരണമാകുമെന്നാണ് പരാതി.

chandrika: