മന്ത്രിയായിരിക്കവെ ചെര്‍പ്പുളശേരിയിലെ റോയല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് വേണ്ടി വഴിവിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കെ.കെശൈലജയുടെ നടപടി രേഖ പുറത്ത്. പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതിയില്ലാതിരിക്കെയാണ് മന്ത്രി ഇടപെട്ട് അവശ്യകതാ സര്‍ട്ടിഫിക്കറ്റ് (ഇ.സി) നല്‍കിയത്. 2020 നവംബറിലാണ് സംഭവം.
‘ സമയപരിധി ഉള്ളതിനാല്‍ ഇ.സി നല്‍കുക. തുടര്‍ന്ന് മറ്റ് നടപടികള്‍ സ്വീകരിക്കുക ‘ എന്നാണ് മന്ത്രിയുടെ കുറിപ്പ്.
വാളയാറില്‍ മെഡിക്കല്‍ കോളജിന് അനുമതി തേടി സമീപിച്ചയാളാണ് ഇത് നിഷേധിച്ചതിനും ചെര്‍പ്പുളശേരിയില്‍ അനുമതി നല്‍കിയതിനുമെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതേക്കുറിച്ച്‌കോടതി കഴിഞ്ഞദിവസം സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.