അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയായ “ഹൗഡി മോദി” പരാജയപ്പെടാന്‍ സാധ്യത. പരിപാടി സംഘടിപ്പിക്കുന്ന ഹൂസ്റ്റണ്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണ് മോദിയുടെ പരിപാടിക്ക് ഭീഷണിയാവുന്നത്.
പ്രദേശത്തെ കനത്ത മഴ തുടരുന്നതിനാല്‍ മോദിയുടെ സന്ദര്‍ശനം തന്നെ മുടങ്ങിയേക്കും. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പ്രദേശത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ടെക്‌സാസില്‍ പലയിടങ്ങളിലും ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രദേശത്തെ വൈദ്യുതി നിലച്ചതും സംഘാടകരെ ആശങ്കയിലാക്കുന്നുണ്ട്. പ്രളയ മേഖലകളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് രാജ്യത്തെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാനാണ് “ഹൗഡി മോദി”യിലൂടെ നരേന്ദ്ര മോദി തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുമെന്നും റിപ്പോര്‍ട്ടുണ്ട്. 1.4 ലക്ഷം കോടി രൂപ ചെലവില്‍ 50000 ഇന്ത്യക്കാരെ പങ്കെടുപ്പിക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ പ്രശസ്തിനേടാനായി പ്രധാനമന്ത്രി നടത്തുന്ന ധൂര്‍ത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
അതേസമയം ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും പ്രളയവും മൂലം ആളുകള്‍ പരിപാടിയിലേക്കെത്തുമോ എന്നാണ് ഇപ്പോള്‍ സംഘാടകരുടെ വേവലാതി. എന്നാല്‍ അടിയന്തര സാഹചര്യത്തിലും ഹൗഡി മോഡി പരിപാടി നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആശങ്കയുണ്ടെങ്കിലും ഒരുക്കങ്ങള്‍ നടക്കുകയാണെന്നും ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അറിയിച്ചു. ദുരിത സാഹചര്യത്തില്‍ നടത്തുന്ന പരിപാടി പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയരാനും സാധ്യതകളുണ്ട്.
അതേസമയം ഏഴ് ദിവസത്തെ യുഎസ് പര്യടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. നാളെ ഹൂസ്റ്റണിലെത്തുന്ന മോദി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി റാലിയെ അഭിസംബോധന ചെയ്യും. റാലിയില്‍ ട്രംപും സബന്ധിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്ന മോദി 27ന് രാവിലെയാണ് യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുക. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 24ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പ്രത്യേക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും