X

ന്യൂയോര്‍ക്കിലും വാഷിംഗ്ടണ്‍ ഡിസിയിലും ഭൂചലനം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്തു. വ്യാഴം വൈകീട്ട് 4:48നായിരുന്നു ചലനം. ഭൂചലനം ആദ്യം ആരംഭിച്ചത് 5.1 മാഗ്‌നിറ്റിയൂഡിലായിരുന്നു, പിന്നീടത് 4.4 ഉം അതിനുശേഷം 4.1 ഉം ആയി കുറഞ്ഞു. യുഎസ്ജിഎസ് പ്രകാരം നോര്‍ത്ത് കരോലിന, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, മെരിലാന്‍ഡ്, ഡെലാവെയര്‍, ന്യൂജഴ്‌സി, പെന്‍സില്‍വാനിയ, കണക്ടിക്കട്ട് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 2011 മുതല്‍ ഈസ്റ്റ് കോസ്റ്റിലാണ് ഏറ്റവും ശക്തമായ ഭൂകമ്പം ഉണ്ടായിട്ടുള്ളത്. ഇതുവരെ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ പ്രകാരം സുനാമി മുന്നറിയിപ്പോ, കാലാവസ്ഥാ അഡൈ്വസറിയോ മറ്റു ഭീഷണികളോ ഉണ്ടായിട്ടില്ല.

chandrika: