നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.അതേസമയം, സംഭവിച്ചത് ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.രാത്രി എട്ടിനു ശേഷം കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിലാണ് നേരിയ ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.അസാധാരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് പ്രദേശത്തുള്ളവർ വ്യക്തമാക്കുന്നത്.നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല