X
    Categories: indiaNews

ന്യൂഡൽഹിയിൽ ഭൂചലനം; സമീപ നഗരങ്ങളിലും പ്രകമ്പനം

ന്യൂഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു ആർക്കെങ്കിലും പരുക്കേറ്റതായോ, നാശനഷ്ടം സംഭവിച്ചതായോ റിപ്പോർട്ടില്ല.ഇന്ന് രാവിലെ 11.23ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പഞ്ചാബ്,ഹരിയാന, ശ്രീനഗർ, പുഞ്ച് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഫയ്‌സാബാദിൽ രാവിലെ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന്റെ തുടർച്ചയാണ് ഇന്ത്യൻ നഗരങ്ങളിലെ പ്രകമ്പനങ്ങൾ എന്നാണ് കരുതുന്നത്.

webdesk15: