അമേരിക്കയിലെ ന്യൂയോര്‍ക്കിലും ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി. ആളപായമില്ല. നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്.
ഈ മേഖലയില്‍ നാല്‍പ്പത് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനമാണ് ഇത്. ന്യൂയോര്‍ക്കില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകുറണ്ടെങ്കിലും തീവ്രത കൂടിയ ഭൂകമ്പങ്ങള്‍ സംഭവിക്കുന്നത് വിരളമാണ്. തുര്‍ക്കിയിലും സിറിയിയിലും നടന്ന വമ്പന്‍ ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് ന്യൂയോര്‍ക്കിലും ഭൂമിചലനമുണ്ടായത്.