X

ലഡാക്കിൽ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്കെയ്ലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. രാവിലെ 8.25 നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ബംഗ്ലാദേശില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിന്റെ പ്രകമ്പനം ത്രിപുരയടക്കം പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ബംഗ്ലദേശില്‍ രാവിലെ ഒൻപത് അഞ്ചിനാണ് ഭൂമി കുലുങ്ങിയത്. ഭൂനിരപ്പില്‍നിന്ന് 55 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

 

webdesk13: