ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. പുലര്‍ച്ചെ 5.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലന വിവരം നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് അറിയിച്ചത്. 5 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്. ധര്‍മശാലയില്‍ നിന്ന് 22 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു.