X
    Categories: Science

ഭൂമിയില്‍ ഓക്‌സിജന്റെ അളവ് അതിവേഗം കുറയുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍

ഭൂമിയിലെ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നുവെന്ന് ഗവേഷകര്‍. നേച്ചര്‍ ജിയോ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ‘ഭൂമിയുടെ അന്തരീക്ഷ ഓക്സിജന്റെ ഭാവി’ എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഓക്സിജന് അടുത്ത 100 കോടി വര്‍ഷങ്ങള്‍ മാത്രമാണ് നിലനില്‍പ്പുള്ളതെന്ന് പഠനത്തില്‍ പ്രവചിക്കുന്നുണ്ട്.

ഇപ്പോള്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ 21 ശതമാനം ഓക്‌സിജനാണ്. ഓക്‌സിജന്‍ മനുഷ്യരെപ്പോലെ ചെറുതും വലുതുമായ ജീവികള്‍ക്ക് ജീവിക്കാന്‍ വേണ്ടതുണ്ട്. എന്നാല്‍, ഭൂമിയുടെ ചരിത്രത്തിന്റെ തുടക്കത്തില്‍ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു. എന്നാല്‍, വിദൂര ഭാവിയില്‍ അവ വീണ്ടും കുറയാന്‍ സാധ്യതയുണ്ടെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

ഓക്സിജന്‍ കുറയുന്ന പ്രതിഭാസം കാരണം അടുത്തൊന്നും വെല്ലുവിളി നേരിടേണ്ടിവരില്ല. ഏകദേശം 100 കോടി വര്‍ഷമെടുക്കും അത്തരമൊരു പ്രതിഭാസം സംഭവിക്കാനെന്നും ഗവേഷകര്‍ പറയുന്നു. ഓക്സിജന്‍ അപ്രത്യക്ഷമായാല്‍ ഭൂമി 240 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ സ്ഥിതിയിലേക്ക് പോകും. ഓക്സിജന്റെ ആയുസ്സ് കൃത്യമായി പ്രവചിക്കാനാവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്.

വര്‍ധിച്ച റേഡിയേഷന്‍ കാരണം 240 കോടി വര്‍ഷം കൊണ്ട് ഭൗമോപരിതലത്തിലെ സമുദ്രജലം വറ്റിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഓക്‌സിജന്റെ അളവ് കുറയുന്നതോടെ ഇതിന്റെ സാധ്യത നാലു ലക്ഷം മടങ്ങാവുമെന്നും റേഡിയേഷന്‍ ഭൂമിയിലെ ജീവന്റെ സാന്നിധ്യത്തെ തുടച്ചു നീക്കുമെന്നും മുന്നറിയിപ്പുണ്ട്. ഓക്‌സിജന്‍ കുറയുന്നത് ജീവികള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഇതിനാല്‍ ഭൂമിയില്‍ ജീവന്റെ സാന്നിധ്യം നിലനിര്‍ത്താന്‍ സാധിക്കുന്ന മറ്റൊരു ജീവ കണികയെ ഓക്സിജനു പകരം കണ്ടെത്തണമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

 

Test User: