അമേരിക്കന്‍ ബഹിരാകാശഗവേഷകസംഘടനയായ നാസ ഭൂമിയിലെ രാത്രി ചിത്രം പുറത്തുവിട്ടു. രാത്രിയിലെ വിളക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. രാത്രിയില്‍ വിവിധ നഗരങ്ങള്‍ വിളക്കുകളാല്‍ തെളിഞ്ഞുനില്‍ക്കുന്ന മനോഹരകാഴ്ചയാണ് ചിത്രത്തിലുള്ളത്. അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. യൂറോപ്പും വിളക്കുകള്‍ കൊണ്ട് തെളിഞ്ഞുനില്‍ക്കുന്നു.
ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ രാത്രിദൃശ്യം ഇതില്‍ കാണാം. പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളില്‍ വെളിച്ചം കാണുന്നു. യൂറോപ്പിന്റെയും ആഫ്രിക്കയുടെയും വിവിധ നഗരങ്ങളുടെയും വെളിച്ചം ചിത്രത്തിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നാണ് ചിലരിതിനെ വിശേഷിപ്പിച്ചത്. 206ലെ ചിത്രമാണിതെന്നാണ് പറയുന്നത്. ഇളം നീലനിറമാണ് ഭൂമിക്ക്. നാസയുടെ ഉപഗ്രഹമാണ ്ചിത്രമെടുത്തത്. ഇത് വലിയ ഗവേഷണങ്ങള്‍ക്കും വിശകലനത്തിനും സഹായിക്കുമെന്നാണ് നിഗമനം.
രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു. വൈദ്യുതിനിലച്ചതും മറ്റും ഇതിലൂടെ അറിയാനാകും. ഒരുദിവസത്തിനകം നാസയുടെ ട്വീറ്റില്‍ 25 ലക്ഷം പേരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. ഹോ ,അല്ഭുതം ,നമ്മുടെ ഭൂമി എന്നാണ് ഒരാള്‍ കമന്റിട്ടത്.