കെ.പി. ജലീല്‍
മലപ്പുറം ജില്ലയെയും ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ നേരത്തെയും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ ശ്രമിച്ചതായി വിവരം. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ദ ഹിന്ദു പത്രത്തിന് അനുവദിച്ച അഭിമുഖം വിവാദമായതോടെ യാണ് പുതിയ വിവരം പുറത്തുവന്നത്. ദ ഹിന്ദുവിന്റെ മലപ്പുറം ബ്യൂറോ ചീഫിനെ ബന്ധപ്പെട്ടാണ് മലപ്പുറത്ത് കോടികളുടെ സ്വര്‍ണക്കടത്തും ഹവാല പണമിടപാടും നടക്കുന്നതായി അജ്ഞാതന്‍ അറിയിച്ചത്.
മലപ്പുറം ജില്ലയില്‍ 150 കോടിയുടെ സ്വര്‍ണ ക്കടത്തും 123 കോടിയുടെ ഹവാല പണമിടപാടും കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടന്നതായും ഇവ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായുമാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി അഭിമുഖത്തിലൂടെ ഹിന്ദു സെപ്തംബര്‍ 30 ന് വ്യക്തമാക്കിയത്. ഇത് തന്നെയായിരുന്നു രണ്ടാഴ്ച്ച മുമ്പ് മലപ്പുറത്തെ ഹിന്ദുവിന്റെ ഓഫീസിലേക്കും മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി എന്ന് തോന്നിക്കുന്നയാള്‍ അയച്ചുകൊടുത്തത്. മുഖ്യമന്ത്രിയുടെ യോ സര്‍ക്കാരിന്റെയോ പ്രസ്താവനയായല്ല ,വാര്‍ത്തയായി പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ റിപ്പോര്‍ട്ടര്‍ അബ്ദുല്‍ ലത്തീഫ് നഹ അതിന് വഴങ്ങിയില്ല. തുടര്‍ന്നാണ് സംഘം ഡല്‍ഹിയിലെ ദ ഹിന്ദു മേധാവികളെ ബന്ധപ്പെട്ട് മലപ്പുറം വിരുദ്ധ പരാമര്‍ശമുള്ള ഭാഗത്തോടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.
പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രിക്കും പോലീസിലെ ഉന്നതര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാവണം ഇതെന്നാണ് ആരോപണം .കൈ സന്‍ എന്ന പി.ആര്‍ ഏജന്‍സിയുടെ ആളുകള്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നതായും അവരാണ് വിവാദഭാഗങ്ങള്‍ തന്നതെന്നുമായിരുന്നു ഹിന്ദു പത്രാധിപരുടെ വിശദീകരണം.