ചത്ത പാമ്പുണ്ടായിരുന്ന ഉച്ചക്കഞ്ഞി കഴിച്ച് സ്‌കൂള്‍ കുട്ടികളെ ബിഹാറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച നൂറോളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ ഛര്‍ദിച്ചു ബോധംകെട്ടു വീണതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്. കഞ്ഞി തയ്യാറാക്കിയ ചെമ്പിനുള്ളില്‍ ചത്ത പാമ്പിനെ കണ്ടത്. അവശനിലയിലായ കുട്ടികളെ ഉടനെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.