X

അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കുമുണ്ട്: ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: അവരവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വാര്‍ത്താ ഏജന്‍സിയായ ഓണ്‍ലൈന്‍ പോര്‍ട്ടിന്റെ അഭിമുഖത്തില്‍ രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നിര്‍ദേശത്തെ അദ്ദേഹം പിന്തുണച്ചു. ജനങ്ങളുടെ സാമൂഹിക ജീവിതവും രാജ്യത്തെ നിയമ സംവിധാനവും തമ്മില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ഏതൊരു വിഭാഗത്തിനും അവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം നമ്മുടെ നിയമം നല്‍കുന്നുണ്ട്. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പാരമ്പര്യ സ്വത്തവകാശം തുടങ്ങിയവ ഇന്ത്യയില്‍ വ്യക്തി നിയമങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ഓരോ സമുദായങ്ങളിലും പെട്ടവര്‍ക്ക് അവരവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍അവകാശമുണ്ടെന്നും ഹാമിദ് അന്‍സാരി വ്യക്തമാക്കി.

രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചതായി ആള്‍ ഇന്ത്യ മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍സാരിയുടെ പ്രതികരണം.

chandrika: