സ്വര്‍ണത്തിന്റെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി

സംസ്ഥാനത്ത് സ്വര്‍ണത്തിന്റെയും രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ളവയുടെ ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

2025 മുതല്‍ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്‌നങ്ങളുടെയും രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തി/ സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇ-വേ ബില്‍ ജനറേഷന്‍ പോര്‍ട്ടലിലെ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇത് താത്കാലികമായി മാറ്റിവച്ചിരുന്നു. നിലവില്‍ ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്തിന് അകത്തുള്ള ചേരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്‌സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്‌ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ ജനുവരി 20 മുതല്‍ ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട് -എ ജനറേറ്റ് ചെയ്തിരിക്കണം.

 

webdesk17:
whatsapp
line