അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് അമേരിക്ക നാട് കടത്തിയ ഇന്ത്യന്‍ പൗരന്മാരോട് കാണിച്ചത് കടുത്ത അനീതി: ഇ.ടി മുഹമ്മദ് ബഷീര്‍

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യവുമായ മടങ്ങിയെത്തിയ ഇന്ത്യക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ സംഖ്യം. കൈകാലുകള്‍ ചെങ്ങലയില്‍ ബന്ധിച്ച് നാടുകടത്താന്‍ അവര്‍ കൊടും ക്രിമിനലുകളോ തീവ്രവാദികളോ അല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ്‌ ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. അവര്‍ നമ്മുടെ പൗരന്മാരാണ്.

അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് അമേരിക്ക നാട് കടത്തിയ ഇന്ത്യന്‍ പൗരന്മാരോട് കാണിച്ചത് കടുത്ത അനീതി. മോദി ഭരണകൂടം അതിനെതിരെ ഒരു വാക്ക് ഉച്ചരിക്കാന്‍ ഇതുവരെ ധൈര്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വലിയ നാണക്കേടാണ് ഇത് ഉണ്ടാക്കിയത് . പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ സംഗമം പാര്‍ലന്റിന് പുറത്ത് സംഘടിപ്പിച്ചുവെന്ന് ഇ.ടി കൂട്ടി ചേര്‍ത്തു.

അതേസമയം യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരില്‍ 19 പേര്‍ സ്ത്രീകളും 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറില്‍ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തില്‍ എത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സൈനിക വിമാനത്തില്‍ കയറുമ്പോള്‍ തുടര്‍ച്ചയായി 40 മണിക്കൂര്‍ വാഷ്‌റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.

webdesk13:
whatsapp
line