X

കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്; ഇ ശ്രീധരന്റെ കാര്യത്തില്‍ ബിജെപിയില്‍ ഭിന്നത

തിരുവനന്തപുരം: ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം. കേന്ദ്രവുമായി ആലോചന നടത്താതെയാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇക്കാര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് സുരേന്ദ്രന്‍ തിടുക്കം കാട്ടിയെന്നാണ് വിമര്‍ശനം. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നാണ് ബിജെപിയുടെ കേരള നേതൃത്വം പറയുന്നത്.

ശ്രീധരനായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വിജയയാത്രക്കിടെ തിരുവല്ലയില്‍ വെച്ചായിരുന്നു സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കേന്ദ്രസഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യം ആദ്യം സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആദ്യം ഇത് ശരിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞ് വൈകീട്ട് തിരുത്തി.

 

web desk 1: