അബുദാബി: ഇ സ്‌കൂട്ടര്‍, സൈക്കിള്‍ യാത്രക്കാര്‍ക്ക് അബുദാബി പൊലീസ് ബോധവല്‍ക്കരണം നടത്തി. അബുദാബി നഗരത്തില്‍ ഇ സൂട്ടറും സൈക്കിളും ഉപയോഗിക്കന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗതവിഭാഗത്തിന്റെ സഹകരണത്തോടെ പൊലീസ് ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനു വേഗപരിധി, ഹെല്‍മറ്റ് ഉപയോഗം തുടങ്ങിയ നിബന്ധനകള്‍ ഈയിടെ പൊലീസ് അറിയിച്ചിരുന്നു. യാത്രക്കാരുടെയും കാല്‍നടക്കാരുടെയും സുരക്ഷയാണ് പൊലീസ് ലക്ഷ്യമിടുന്നത്.
ഗതാഗത വിഭാഗം നിബന്ധനകള്‍ വിവരിക്കുന്ന പ്രത്യേക ലഘുലേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബി സംയോജിത ഗതാഗത വിഭാഗം ഇക്കാര്യത്തില്‍ കാണിക്കുന്ന പ്രയത്‌നങ്ങളെ അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലം അബ്ദുല്ല ബിന്‍ മുബാറക് അല്‍ദാഹിരി അഭിനന്ദിച്ചു.
ഇ സ്‌കൂട്ടര്‍ വ്യാപകമായതോടെ തലസ്ഥാന നഗരിയുടെ നിരത്തുകളില്‍ സ്‌കൂട്ടര്‍ യാത്രക്കാരുടെ എണ്ണം വന്‍തോതിലാണ് വര്‍ധിച്ചത്. നൂറുകണക്കിനുപേരാണ് ജോലിക്കുപോകുന്നതിന് ഈ യാത്രാസംവിധാനം ഉപോയോഗപ്പെടുത്തുന്നത്.