ന്യൂഡല്‍ഹി: 2021 മുതല്‍ പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ഇതിനായി ഇലക്ട്രോണിക് മൈക്രോ പ്രോസസര്‍ ചിപ്പുമായാണ് ഇ-പാസ്‌പോര്‍ട്ടുകള്‍ വരാന്‍ പോകുന്നത്. പുതുതായി പാസ്‌പോര്‍ട്ട് എടുക്കുന്നവര്‍ക്കും റീ-ഇഷ്യൂ ചെയ്യുന്നവര്‍ക്കും 2021 മുതല്‍ ഇ-പാസ്‌പോര്‍ട്ടുകളായിരിക്കും നല്‍കുകയെന്നും എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രയല്‍ അടിസ്ഥാനത്തില്‍ നിലവില്‍ 20,000 ഒഫീഷ്യല്‍, ഡിപ്ലോമാറ്റിക് ഇ-പാസ്‌പോര്‍ട്ടുകള്‍ രാജ്യം വിതരണം ചെയ്തിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതിന് ഇതേ പ്രക്രിയ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കാനായുള്ള വിവര സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അനുയോജ്യരായ ഏജന്‍സിയെയും കേന്ദ്രം അന്വേഷിച്ച് തെരഞ്ഞെടുക്കും.
വ്യാജ പാസ്‌പോര്‍ട്ടുകള്‍ തയാറാക്കുന്നത് തടയാനും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ് പുതിയ രീതിയിലേക്ക് മാറുന്നത്.