X

ഇ. ചന്ദ്രശേഖരന്‍ കേസിലെ കൂറുമാറ്റം; അമര്‍ഷം അറിയിച്ച് സിപിഎമ്മിന് കാനത്തിന്റെ കത്ത്

മുന്‍മന്ത്രി ഈ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎമ്മുകാര്‍ നടത്തിയ കൂറ് മാറ്റത്തില്‍ പ്രതിഷേധവും അമര്‍ഷവും അറിയിച്ച് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി സിപിഐ.

കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സംഭവിച്ചത് എന്താണെന്ന് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ കത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെടുന്നു.

2016 ലാണ് കേസിനാസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം എല്‍ഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ ബിജെപി- ആര്‍എസ്എസ് ആക്രമണമാണ് നിലവിലെ കേസിലെ ആധാരം. എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറുകയായിരുന്നു.

webdesk11: