X
    Categories: CultureMoreViews

ഇ. അഹമ്മദ് സാഹിബിന്റെ ജനാസ പ്രധാനമന്ത്രി സന്ദര്‍ശിക്കും; 12 മണി വരെ പൊതുദര്‍ശം, ഒരു മണിക്ക് പുറപ്പെടും

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് സാഹിബിന്റെ ജനാസ (മൃതദേഹം) വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. എയിംസ് ആസ്പത്രിയില്‍ നിന്ന് എംബാമിങ് കഴിഞ്ഞതിനു ശേഷം തീന്‍ മൂര്‍ത്തി മാര്‍ഗിലുള്ള വസതിയില്‍ എത്തിച്ച മൃതദേഹം കുളിപ്പിച്ച് കഫന്‍ ചെയ്തു. കര്‍മങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മക്കള്‍ നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ. അഹമ്മദ് സാഹിബിന്റെ ജനാസ സന്ദര്‍ശിക്കും.

ഉച്ചക്ക് 12 മണി വരെ 9 തീന്‍ മൂര്‍ത്തി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ജനാസ പൊതുദര്‍ശനത്തിനു വെക്കും. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന ജനാസ കോഴിക്കോട് ഹജ്ജ് ഹൗസിലും തുടര്‍ന്ന് ലീഗ് ഹൗസിലും പൊതുദര്‍ശനത്തിനു വെക്കും. സ്വദേശമായ കണ്ണൂരില്‍ നാളെ രാവിലെയാണ് ഖബറടക്കം.

ഇന്നലെ പാര്‍ലമെന്റ് ബജറ്റ് സെഷനില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇ. അഹമ്മദ് സാഹിബിനെ പാര്‍ലമെന്റ് സ്ട്രീറ്റിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 2.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: