ഇ.അഹമ്മദ്: ഫലസ്തീനികളുടെ ലക്ഷ്യത്തിനായി പോരാടിയ നേതാവെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: അന്തര്‍ദേശീയ തലത്തില്‍ ഫലസ്തീനികളുടെ ലക്ഷ്യത്തിനായി പോരാടിയ നേതാവായിരുന്നു ഇ.അഹമ്മദെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനുസ്മരിച്ചു. കെ.എം.സി.സി ഡല്‍ഹി ഘടകം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര തലത്തില്‍ ഉന്നതങ്ങളില്‍ ചെന്ന് ഇടപെടല്‍ നടത്താന്‍ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം മാനവികതക്കു ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിച്ചത്. നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ എടുത്തുപറയേണ്ടതാണെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.

1206_1586_1918_26061206_1586_1918_2606

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യന്‍ ബന്ധം ഊഷ്മളമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഇ.അഹമ്മദെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് അനുസ്മരിച്ചു. വിദേശകാര്യമന്ത്രി എന്ന നിലയില്‍ അഹമ്മദ് നല്‍കിയ സംഭവനകള്‍ക്ക്് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തിനു പുറത്ത് ഇന്ത്യന്‍ മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന മുഖമായി അഹമ്മദ് എല്ലാവരുടെയും മനസ്സുകളിലുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ആന്റണി പറഞ്ഞു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇ.അഹമ്മദെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

chandrika:
whatsapp
line