X

ഡിവൈഎസ്പി മുങ്ങിയത് സര്‍വീസ് റിവോള്‍വറുമായി; യുവാവിനെ ആസ്പത്രിയില്‍ എത്തിക്കാന്‍ വൈകിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുങ്ങിയത് സര്‍വീസ് റിവോള്‍വറുമായി. ഇത് അപകടം ഉണ്ടാക്കിയേക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

പൊലീസ് സ്റ്റേഷന്‍ പരിധിക്ക് പുറത്തേക്ക് സര്‍വീസ് റിവോള്‍വര്‍ കൊണ്ടുപോകരുതെന്നാണ് ചട്ടം. ഇത് ഡിവൈഎസ്പി ലംഘിച്ചു. കൂടാതെ ഒരിക്കലും ഔദ്യോഗിക ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്നും സര്‍വീസ് നിയമം അനുശാസിക്കുന്നു. ഇത് രണ്ടും ഡിവൈഎസ്പി ഹരികുമാര്‍ ലംഘിച്ചതായും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം യുവാവിനെ ആസ്പത്രിയില്‍ എത്തിക്കാന്‍ വൈകിയ പൊലീസുകാരെ സസ്‌പെന്റു ചെയ്തു. സിപിഒമാരായ സജീഷ്‌കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

chandrika: