X

കഴുത്തിന് മുകളില്‍ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; അജിമോന്‍ കണ്ടല്ലൂര്‍

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂര്‍. കഴുത്തിന് മുകളില്‍ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോന്‍ പറയുന്നു.

പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പിന്നില്‍ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദനമെന്നും അജിമോന്‍ പറയുന്നു.

കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത് ഒറ്റയ്ക്കാണെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത അജിമോന്‍ കണ്ടല്ലൂരിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അജിമോനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം എത്തിയപ്പോഴാണ് അജിമോന്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.

പൊലീസ് അജിയെ പിടിച്ചു മാറ്റികൊണ്ടു പോയെങ്കിലും ഓടിയെത്തിയ പ്രവര്‍ത്തകര്‍ ചവിട്ടുകയായിരുന്നു. നവകേരള സദസിന്റെ വോളന്റിയര്‍ ടി ഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

webdesk13: