കണ്ണൂര്‍: സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്. സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ 22ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലേക്ക് പോകാന്‍ ഇരിട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുഎന്നാണ് പരാതി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലേക്ക് ഒന്നിച്ച് പോകാനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്താന്‍ നേതാവ് ആവശ്യപ്പെടുകയായിരുന്നു.
രാവിലെ എത്തിയപ്പോള്‍ ഓഫിസിനകത്തുള്ള മീഡിയ റൂമില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഡിവൈഎഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കുമാണ് യുവതി പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ല.