തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സി.പി.എമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറി എം സ്വരാജിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഇനി മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാനാണ് തീരുമാനമെന്നും പെണ്‍കുട്ടി അറിയിച്ചു.
തിരുവനനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് ജീവന്‍ലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ.പിക്ക് നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്.