X

ഡിവൈഎഫ്ഐ നേതാവ് എല്‍എസ്ഡി ലഹരിയുമായി പിടിയില്‍

സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി ലഹരിമരുന്നുമായി ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍. ഡി.വൈ.എഫ്.ഐ ചേപ്പാട് മേഖലാ മുന്‍ ട്രഷറര്‍ രാഖില്‍ ആണ് പിടിയിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പത്തോളം കേസുകളില്‍ പ്രതിയാണ് രാഖില്‍. 30,000 രൂപ വിലവരുന്ന 20 സ്റ്റാമ്പുകളാണ് പിടികൂടിയത്.

കണ്ടന്നൂര്‍ സ്വദേശിയായ 16കാരനെ രണ്ട് ദിവസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രാഖിലിന്റെ പേര് പറഞ്ഞത്. ലഹരി ഇടപാടുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.

webdesk13: