കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കി. അജു കൊലകേസില്‍ ആലപ്പുഴ ജില്ലാ കോടതി ശിക്ഷിച്ച ആന്റണി അന്റാപ്പനയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം പരോളിലിറങ്ങിയ സമയത്താണ് ഇദ്ദേഹത്തെ ഡിവൈഎഫ്‌ഐ ഭാരവാഹി ആക്കിയിരിക്കുന്നത്.
അതേസമയം കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയതില്‍ താന്‍ പ്രതികരിക്കേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. താന്‍ സിപിഎം സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് ഡിവൈഎഫ്‌ഐ സെക്രട്ടറിയാണ് കോടിയേരി വ്യക്തമാക്കി.