ഡല്‍ഹി: ഭരണകൂടത്തിന്റെ നുണകള്‍ തുറന്നുകാണിക്കല്‍ പൊതുജനങ്ങളുടെ കടമയെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. യാഥാര്‍ഥ്യമറിയാന്‍ വേണ്ടി ഭരണകൂടത്തെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. സമഗ്രാധിപത്യ ഭരണകൂടം അധികാരത്തിനായി നുണകള്‍ പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ കൂടുന്നതില്‍ സോഷ്യല്‍ മീഡിയക്കും ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസ് എം.സി ചഗ്‌ലി അനുസ്മരണ പ്രഭാഷണത്തിലാണ് ചന്ദ്രചൂഡിന്റെ പരാമര്‍ശം. കോവിഡ് വിവരങ്ങളില്‍ പലരാജ്യങ്ങളും കൃത്രിമം കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. േ
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമ കമ്പനികള്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരേ വലിയൊരു റോള്‍ നിര്‍വഹിക്കാനുണ്ടെന്നും അതേസമയം അതിനേക്കാള്‍ കൂടുതല്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.