ഷിംല: കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണ കാലയളവില്‍ ഒരിക്കല്‍പ്പോലും താന്‍ പ്രധാനമന്ത്രിയാണ് എന്നു ചിന്തിച്ചിട്ടില്ലെന്നു നരേന്ദ്ര മോദി. രേഖകളില്‍ ഒപ്പിടുമ്പോഴും പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമ്പോഴും മാത്രമാണ് ആ ചിന്ത വരിക. ഫയല്‍ പോയിക്കഴിഞ്ഞാല്‍ പിന്നീടു താന്‍ പ്രധാനമന്ത്രിയല്ല.
130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് എന്റെ കുടുംബം. എന്റെ ജീവിതം മുഴുവനായും ഈ രാജ്യമാണ്. നിങ്ങളാണ്, നിങ്ങള്‍ക്കുള്ളതാണ് എന്റെ ജീവിതം. ഒരിക്കല്‍പ്പോലും ഞാന്‍ പ്രധാനമന്ത്രിയാണെന്ന തരത്തില്‍ സ്വയം ചിത്രീകരിച്ചിട്ടില്ല. 130 കോടി ജനങ്ങളുടെ പ്രധാനസേവകന്‍ മാത്രമാണു ഞാന്‍- മോദി പറഞ്ഞു.