X

ഡ്യുറാന്‍ഡ് വരുന്നു..;കേരളാ ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളാ എഫ്.സിയും ഒരേ ഗ്രൂപ്പില്‍

കൊല്‍ക്കത്ത: രാജ്യത്തെ പഴക്കം ചെന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പ്രധാനമായ ഡ്യുറാന്‍ഡ് കപ്പിന്റെ 132-ാമത് പതിപ്പിന് ഓഗസ്റ്റ് മൂന്നിന് തുടക്കം. കൊല്‍ക്കത്ത, ഗോഹട്ടി, കോക്രജാര്‍ എന്നിവിടങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 ടീമുകള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ഇത്തവണ രണ്ട് ടീമുകളുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളാ എഫ്.സിയും. ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു എഫ്.സിക്കൊപ്പമാണ് കേരളാ ടീമുകള്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് ഗ്രൂപ്പിലെ നാലാമത് ടീം. സുനില്‍ ഛേത്രി നയിച്ച ബെംഗളൂുരു ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അന്നത്തെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയാണ് പോയ വര്‍ഷം കിരീടം സ്വന്തമാക്കിയത്. ഗ്രൂപ്പ് എ,ബി,സി മല്‍സരങ്ങളെല്ലാം കൊല്‍ക്കത്തയിലാണ്.

നഗര വൈരികളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുളള അങ്കവും കൊല്‍ക്കത്തയില്‍ തന്നെ. സെപ്തംബര്‍ മൂന്നിന് ഫൈനലും കൊല്‍ക്കത്തയില്‍ തന്നെ. ഗ്രൂപ്പ് ഡി, ഇ മല്‍സരങ്ങളാണ് ഗോഹട്ടിയില്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ കോക്രജാറില്‍ ഒമ്പത് മല്‍സരങ്ങളാണ് നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് കളിക്കുക.

 

 

webdesk11: