വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖറിന്റെ ആദ്യ ചിത്രത്തിന്റെ പായ്ക്കപ്പ് വീഡിയോ വൈറലായിരിക്കുകയാണ്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത കാര്‍വാന്റെ ഷൂട്ടിങ് രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷം അണിയറ പ്രവര്‍ത്തകരുമായി പങ്കുവെക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ ഉള്‍പ്പെടെ നീണ്ട താരനിര തന്നെയുണ്ട്.