X
    Categories: Views

‘കുട്ടിത്തം മാറാത്ത എന്നെയെങ്ങനെ നീ വിവാഹം കഴിച്ചു’;വിവാഹവാര്‍ഷികത്തില്‍ അമാലിന് ദുല്‍ഖറിന്റെ പോസ്റ്റ്

അഞ്ചാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ അമാല്‍ സൂഫിയക്ക് ആശംസകള്‍ നേര്‍ന്ന് യുവതാരം ദുല്‍ഖര്‍സല്‍മാന്‍. ‘എന്നെപ്പോലെയുള്ള കുട്ടിത്തം മാറാത്തയാളെ നീയെങ്ങനെ വിവാഹം കഴിച്ചു’വെന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ദുല്‍ഖര്‍ അമാലിനോട് ചോദിക്കുന്നു.

മമ്മുട്ടിയെപ്പോലെത്തന്നെ വിവാഹത്തിന് ശേഷമാണ് ദുല്‍ഖറും സിനിമാരംഗത്തേക്ക് കടന്നെത്തുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ സൂഫിയയുമായി ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ദുല്‍ഖറിന്റേത്. എന്നെപ്പോലെയുള്ള കുട്ടിത്തം മാറാത്തയാളെ
നീയെങ്ങനെ കല്യാണം കഴിച്ചുവെന്നെനിക്കറിയില്ല. നന്ദി. വിവാഹദിനാശംസകള്‍ നേരുന്നു. അഞ്ചു വര്‍ഷം പെട്ടെന്ന് മിന്നിമാഞ്ഞുവെന്നും ഈ ദിവസം വീട്ടിലില്ലാത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. തിരിച്ചെത്തിയാല്‍ ആഘോഷിക്കാമെന്ന് ഉറപ്പുനല്‍കിയാണ് ദുല്‍ഖറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഒപ്പം ഇരുവരുടേയും മനോഹരമായ സെല്‍ഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. 2011-ലായിരുന്നു ഇരുവരുടേയും വിവാഹം.
സെക്കന്റ്‌ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മലയാള സിനിമാ രംഗത്തേക്കെത്തുന്നത്. പിന്നീട് അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു.

chandrika: