കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ വിനായകനേയും മണികണ്ഠന്‍ ആചാരിയേയും അഭിനന്ദിച്ച് മലയാളത്തിന്റെ യുവതാരം ദുല്‍സല്‍മാന്‍. ഫേസ്ബുക്കിലാണ് മൂന്നുപേരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പം അഭിനന്ദനം അറിയിച്ചിട്ടുള്ളത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകന്‍ ചേട്ടനേയും സ്വഭാവനടന്‍ മണികണ്ഠനേയും അഭിനന്ദിക്കുന്നുവെന്ന് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു. അവാര്‍ഡ് ലഭിക്കാനിടയായ ചിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിനായകനും മണികണ്ഠനും അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകന്‍ ദുല്‍ഖറായിരുന്നു.